അപമാനം സഹിച്ച് ലീഗ് എന്തിനാണ് യു.ഡി.എഫിൽ തുടരുന്നതെന്ന് കെ.ടി. ജലീൽ

ഹരിപ്പാട്: അപമാനം സഹിച്ച് ലീഗ് എന്തിനാണ് യു.ഡി.എഫിൽ തുടരുന്നതെന്ന് സി.പി.എം നേതാവ് കെ.ടി. ജലീൽ. മുസ്ലിം ലീഗിൻ്റെ ശക്തിക്കനുസരിച്ചുള്ള സീറ്റ് ലോക്‌സഭയിലേക്ക് കോൺഗ്രസ് നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തൃക്കുന്നപ്പുഴ പാനൂർ പള്ളിമുക്കിൽ ഇടത് സ്ഥാനാർഥി എ.എം. ആരിഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ.

തിരുക്കൊച്ചിയിൽ  രണ്ടു സീറ്റുണ്ടായിരുന്ന ലീഗിനെ കോൺഗ്രസ് മലപ്പുറം പാർട്ടിയാക്കി ഒതുക്കി. മുസ്ലിം ലീഗിൻ്റെ പച്ചക്കൊടി സംരക്ഷിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധിക്ക്  മുസ്ലിം ന്യൂനപക്ഷത്തെ എങ്ങനെ സംരക്ഷിക്കാൻ കഴിയും. ഏഴു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഉപയോഗിക്കുന്ന പച്ചക്കൊടി കണ്ടാൽ ഹാലിളകുന്ന രാഹുൽ ഗാന്ധി എന്തിനാണ് പച്ചക്കൊടിക്കാർ ഏറെയുള്ള വയനാട്ടിൽ മത്സരിക്കുന്നതെന്നും കെ.ടി. ജലീൽ ചോദിച്ചു. 

Tags:    
News Summary - why the League continues with the UDF despite the humiliation KT. Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.