ഇരിങ്ങാലക്കുട: കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറയെ (56) അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പാലിയേറ്റിവ് കെയർ സെക്രട്ടറി കൂടിയായ അലിയെ വെള്ളിയാഴ്ച പുലർച്ചെയാണ് തലക്കും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ് മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടത്.
അലിയും സുഹറയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അലി കുളിമുറിയിൽ തലയടിച്ച് വീണ് പരിക്കേറ്റുവെന്നാണ് സുഹറ പൊലീസിനോട് പറഞ്ഞത്. അലിയുടെ ഖബറടക്കം കഴിഞ്ഞയുടൻ തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ സുഹറയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സുഹറ കുറ്റം സമ്മതിച്ചു.
സംഭവ ദിവസം രാത്രി വഴക്കുണ്ടാവുകയും തന്നെ അടിക്കാൻ അലി കൊണ്ടുവന്ന വടി പിടിച്ചുവാങ്ങി തിരിച്ച് തലക്ക് അടിക്കുകയും ചെയ്തുവെന്ന് സുഹറ പറഞ്ഞതായി പൊലീസ് അറിയിച്ചു. അടികൊണ്ട് വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്ന് ഭയന്ന് വീണ്ടും തുടരെ അടിച്ചെന്നും സുഹറ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി ചവർ കൂനയിൽ ഒളിപ്പിച്ചത് തെളിവെടുപ്പിനിടെ ഇവർ പൊലീസിന് കാണിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.