പമ്പയിൽ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ്​ ജീവനക്കാരൻ രക്ഷപെട്ടത്​ തലനാരിഴക്ക്​

ശബരിമല: പമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പമ്പ സ്വീവേജ് ട്രീറ്റ്മെന്‍റ്​ പ്ലാന്‍റിന് സമീപം ഞായറാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പ്ലാന്‍റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മണിക്കുട്ടൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തേക്ക്​ ചെല്ലുമ്പോഴാണ് ആന ആക്രമിക്കാൻ പാഞ്ഞടുത്തത്.

ഓടിരക്ഷപ്പെടുന്നതിനിടെ മണിക്കുട്ടൻ അടിതെറ്റി താഴെ വീണുവെങ്കിലും ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓടിമാറുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വന്തം നാടായ ആലപ്പുഴയിലേക്ക്​ കൊണ്ടുപോയി.

Tags:    
News Summary - wild elephant attack on Pampa; Forest employee escapes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.