ഗൂഡല്ലൂർ: കൊമ്പനാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പന്തല്ലൂർ താലൂക്കിലെ മുരുക്കംമ്പാടി വട്ടകൊല്ലി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ തേയിലത്തോട്ടത്തിലാണ് നാല് വയസു മതിക്കുന്ന കാട്ടുകൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞത്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്.
കോട്ടക്കുന്ന് ഹൗസ് ഷാജി വർഗീസിെൻറ തേയിലത്തോട്ടത്തിലാണ് ആന ചരിഞ്ഞത്. വന്യമൃഗശല്യം തടുക്കാനായി അനധികൃതമായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു. തേയിലക്കാട്ടിൽ കയറിയ ആനക്ക് കമ്പിവേലിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. റേഞ്ചർ മനോഹരൻ, വെറ്ററിനറി ഡോക്‌ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.