ധോ​ണി മ​ല​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം

ധോണി മലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; ആനപ്പേടിയിൽ ജനവാസ മേഖല

അകത്തേത്തറ: ധോണി മലയിലെ വനാതിർത്തിയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം, ഭീതിയിൽ ജനവാസമേഖല. ഒരു കൊമ്പനും രണ്ട് കുട്ടിയാനകളുമടക്കമുള്ള നാലംഗ സംഘമാണ് ധോണി മലയുടെ താഴ്വാരത്തെ പുൽമേട്ടിൽ തീറ്റ തേടിയെത്തിയത്. ബുധനാഴ്ച രാവിലെ 7.15 നാണ് കാട്ടാനക്കൂട്ടത്തിലെ രണ്ടാനകൾ ഒന്നിച്ചും മറ്റ് കുട്ടിയാനകൾ അകലെയല്ലാതെയും കാണപ്പെട്ടത്.

അഞ്ച് ദിവസം മുമ്പ് ധോണി പഴംപുള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കറവപ്പശു ചത്തിരുന്നു. കാട്ടാനശല്യം കൂടിയ പശ്ചാത്തലത്തിൽ സ്ഥലത്ത് ബുധനാഴ്ച രാവിലെ ആറ് മുതൽ ദ്രുതപ്രതികരണ സേന നിരീക്ഷണം നടത്തിയിരുന്നു.ധോണി മലയടിവാരത്ത് വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലി മറികടന്ന് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ അധികൃതരും പ്രദേശവാസികളും നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പി.ടി ഏഴാമൻ കൊമ്പനെ വനംവകുപ്പ് കൂട്ടിലാക്കിയ ശേഷം നാട്ടിൻപുറങ്ങളിൽ വിലസിയ മൂന്ന് കാട്ടാനകൾക്കൊപ്പം കണ്ടിരുന്നത് ഒരു കുട്ടിയാനയെയാണ്. ബുധനാഴ്ച രാവിലെ ധോണി മേരി മാത ക്വാറിക്ക് മുമ്പിൽ കണ്ട നാലംഗ സംഘത്തിൽ രണ്ട് കുട്ടിയാനകളാണ് ഉണ്ടായിരുന്നത്. ഇവ പുതിയ കൂട്ടമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - wild elephants in Dhoni Hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.