വയനാട്ടിൽ വന്യജീവി പ്രശ്നത്തിൽ പരിഹാരം കാണും, മെഡിക്കൽ കോളജിന് ആധുനിക സജ്ജീകരണം ഒരുക്കും -മന്ത്രി ഒ.ആർ. കേളു

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി പ്രശ്നത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി ഒ.ആർ. കേളു. വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുമ്പ് തന്നെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക ജാതി-പട്ടിക വർഗ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വയനാട്ടിൽ വകുപ്പുമായി ബന്ധപ്പെട്ട് ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്നും ഒ.ആർ. കേളു വ്യക്തമാക്തി.

വയനാട്ടിലെ മെഡിക്കൽ കോളജിന് ആധുനിക സജ്ജീകരണങ്ങൾ ഒരുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി. 

രാജ് ഭവനിൽ നടന്ന ചടങ്ങിലാണ് മാനന്തവാടി എം.എൽ.എയായ ഒ.ആർ. കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം പിണറായി സർക്കാറിൽ പട്ടിക ജാതി -പട്ടിക വർഗ ക്ഷേമ വകുപ്പിന്‍റെ ചുമതലയാണ് കേളുവിനുള്ളത്.

Tags:    
News Summary - Wildlife problem in Wayanad will be solved -OR Kelu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.