തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ഏത് മണ്ഡലത്തിൽ മൽസരിക്കുമെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അംഗത്വം എടുക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും. പാർട്ടി ആവശ്യപ്പെട്ടാൽ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്‍റെ പ്രവർത്തനം മികച്ചതാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
നാടിനെ തകർക്കുന്ന പ്രവർത്തനമാണ് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്നത്. പശ്ചിമ ബംഗാളിന്‍റെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേക്കബ് തോമസ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.