ന്യൂഡൽഹി: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ പറഞ്ഞു. മീഡിയവൺ ചാനലിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്.
തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ഫൗസിയ പാണക്കാട്ടെത്തിയിരുന്നു. അതേസമയം, സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പ്രവർത്തക സമിതി, പാർലമെൻററി പാർട്ടി യോഗങ്ങൾ ബുധനാഴ്ച മലപ്പുറത്ത് നടക്കും. രാവിലെ ചേരുന്ന പ്രവർത്തക സമിതിയിൽ നടക്കുന്ന ചർച്ചക്കുശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തും. വൈകീട്ട് പാർലമെൻററി ബോർഡ് യോഗത്തിൽ തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.