ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സൗഹൃദ കാമ്പയി​െൻറ ഭാഗമായി കായംകുളത്ത്​ സംഘടിപ്പിച്ച ബഹുജനസംഗമം സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തി​െൻറ സാമൂഹിക അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ല- പി. മുജീബ് റഹ്മാൻ

കായംകുളം: കേരളത്തി​െൻറ സാമൂഹിക സന്തുലിതാവസ്ഥ തകർക്കുന്ന തരത്തിൽ ബോധപൂർവ്വമായി നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച പ്രതിരോധം തീർക്കാൻ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സൗഹൃദ കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മുസ്‌ലിം സംഘടനകളുടെ ബഹുജന സംഗമം തീരുമാനിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കെ.എൻ.എം, കെ.എൻ.എം മർക്കസ് ദഅ്​വ , ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് കൂട്ടായ പ്രതിരോധത്തിന് ആഹ്വാനം ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

ഇസ്​ലാമിക ചിഹ്നങ്ങളെയും പദങ്ങളെയും തീവ്രവാദ അടയാളങ്ങളാക്കുന്ന ഫാഷിസ്​റ്റ്​ പ്രവണതകളെ ചെറുക്കാൻ സമുദായം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്‌ലിം സമുദായത്തിനെതിരെ ബോധപൂർവമായ അപനിർമിതികളാണുണ്ടാകുന്നത്. ഇക്കാര്യത്തിൽ ഫാഷിസ്​റ്റുകളും നാസ്തികരും ഇടത് ലിബറലുകളും കൈകോർക്കുന്ന സാഹചര്യം തിരിച്ചറിയണം.

ഇസ്​ലാമിനെ മാത്രം കടന്നാക്രമിക്കുന്ന നവനാസ്തികതക്ക് പിന്നിൽ നിഗൂഢ താൽപര്യങ്ങൾ ഒളിഞ്ഞിരിക്കുന്നു. ദലിതുകൾക്കും മുസ്‌ലിംകൾക്കും നേരെ രാജ്യത്തുടനീളം വംശഹത്യ പ്രവണത വർധിക്കുകയാണ്. കേരളത്തിൽ ഇതുവരെയുണ്ടായിരുന്ന സാമൂഹികാന്തരീക്ഷം തകർക്കുന്ന തരത്തിൽ ബോധപൂർവ്വമായ ഇടപെടൽ പല ഭാഗത്ത് നിന്നും തുടങ്ങിയിരിക്കുന്നു. ഇതിനെ നേരിടാൻ രംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ച പുരോഗമനക്കാർ വേട്ടക്കാർക്ക് ഒപ്പമാണോ എന്ന സംശയിക്കത്തക്ക നിലയിലാണ് പൊതു ഇടങ്ങളിൽ ഇടപെടുന്നത്. തെറ്റായ പൊതുബോധം സൃഷ്ടിക്കാൻ രംഗത്തിറങ്ങിയവരെ കരുതലോടെ നേരിടണമെങ്കിൽ വിദ്വേഷം വെടിഞ്ഞുള്ള യോജിപ്പ് സമുദായത്തിനുള്ളിൽ അനിവര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദുരാരോപണങ്ങൾക്ക് മുന്നിൽ തളരുന്നതല്ല ഇസ്‌ലാമിക പ്രത്യയശാസ്ത്രമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. തുടക്കകാലം മുതൽ വിമർശകളുടെ അപവാദങ്ങളെ നേരിട്ട് തന്നെയാണ് ഇസ്‌ലാം മുന്നോട്ട് പോയത്. ജീവിത ദർശനമെന്ന നിലയിൽ സാമ്രാജ്യത്വം എന്നും ഭയത്തോടെയാണ് ഇസ്​ലാമിനെ സമീപിച്ചത്. പ്രതിസന്ധികൾക്ക് പരിഹാര നിർദേശങ്ങളുള്ള പ്രത്യയശാസ്ത്രത്തെ പ്രശ്നമായി അവതരിപ്പിക്കുന്നവരെ ഒന്നായി നിന്ന് നേരിടാനുള്ള ബാധ്യത സമുദായത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി, കേരള നദ്‌വത്തുൽ മുജാഹിദീൻ പ്രതിനിധി അഷറഫ് കോയ സുല്ലമി, ജംഇയത്തുൽ ഉലമായെ ഹിന്ദ് ജില്ല കമ്മിറ്റി അംഗം ഹാഫിസ് മുഹമ്മദ് ഷാഫി അൽ ഖാസിമി,കെ.എൻ.എം മർക്കസ് ദഅവ ജില്ല കൗൺസിൽ അംഗം നിസാർ ഫാറൂഖി, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ്​ എസ്. മുജീബ് റഹ്മാൻ, പ്രോഗ്രാം കൺവീനർ ഒ. അബ്ദുല്ലാ ക്കുട്ടി, അയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - will not be allowed to destroy the social atmosphere of Kerala - P. Mujeeb Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.