പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെ, രാജിവെക്കില്ലെന്ന് കണ്ണൂർ വി.സി

കണ്ണൂർ: വി.സി സ്ഥാനം രാജിവെക്കില്ലെന്ന്​ കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ പ്രഫ. ഗോപിനാഥ്​ രവീന്ദ്രൻ. ഒമ്പത്​ സർവകലാശാലകളിലെ വി.സിമാർ രാജിവെക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെ. നിയമപരമായി എനിക്കെതിരെ നടപടിയെടുക്കട്ടെ. എന്തെങ്കിലും വിഷയമുണ്ടെങ്കിൽ വിശദീകരണം നൽകാനുള്ള സമയവും അവസരവുമാണ്​ നൽകേണ്ടത്​. അല്ലാത്ത സാഹചര്യത്തിൽ ഒരു കാരണവശാലും രാജിവെക്കില്ലെന്ന്​ വി.സി പറഞ്ഞു. 

കേരള സർവകലാശാല, എം.ജി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല, കണ്ണൂർ സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30നകം രാജിക്കത്ത് ലഭിക്കണമെന്നാണ് വി.സിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. 

യു.ജി.സി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ആയുധമാക്കിയാണ് ഗവർണറുടെ നീക്കം. 

Tags:    
News Summary - will not resign Kannur VC Gopinath Raveendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.