തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഏൽപിക്കാൻ കോൺഗ്രസ് ൈഹകമാൻഡ് ആലോചിക്കുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് കൂടുതൽ സജീവമാകണമെന്ന് ഘടകകക്ഷികൾ ഉൾപ്പെടെ ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണിത്. യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കുന്ന കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ നിലപാടുകൂടി അറിഞ്ഞശേഷമേ തീരുമാനമെടുക്കൂ.
ൈഹകമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ ഉമ്മൻ ചാണ്ടി സംസ്ഥാനത്ത് കൂടുതൽ സജീവമാകണമെന്ന ആവശ്യം ഉയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിെൻറ പ്രചാരണ ചുമതല ഉമ്മൻ ചാണ്ടിയെ ഏൽപിക്കാൻ ൈഹകമാൻഡ് ആലോചിച്ചെങ്കിലും സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല. പദവികൾ ഇല്ലാതെതന്നെ താൻ സംസ്ഥാനത്ത് സജീവമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇൗ സാഹചര്യത്തിലാണ് യു.ഡി.എഫ് ചെയർമാനാക്കുന്ന കാര്യം പരിഗണിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം ഒരു പദവിയും ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയാറായിരുന്നില്ല. അദ്ദേഹത്തിെൻറകൂടി പിന്തുണയോടെയാണ് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായത്. സാധാരണ കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് യു.ഡി.എഫ് ചെയർമാനായി പ്രവർത്തിക്കുക. ഉമ്മൻ ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കുന്നതിെൻറ ഭാഗമായി യു.ഡി.എഫ് ചെയർമാൻ സ്ഥാനമേൽപിക്കാൻ ചെന്നിത്തലയും ഘടകകക്ഷികളും ശ്രമിച്ചിരുന്നു.
ഉമ്മൻ ചാണ്ടി വിസമ്മതിച്ചതിനെതുടർന്നാണ് ചെന്നിത്തല ചെയർമാനായത്. പ്രതിപക്ഷ നേതാവിെൻറയോ കെ.പി.സി.സി അധ്യക്ഷെൻറയോ പദവിയിൽ ഇപ്പോൾ ഉമ്മൻ ചാണ്ടിയെ നിയോഗിക്കുന്നത് ഉചിതമാകില്ല. ഇക്കാര്യംകൂടി പരിഗണിച്ചാണ് യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തേക്ക് എത്തിക്കാൻ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.