യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ​ വ​ന്നാ​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കും –ചെ​ന്നി​ത്ത​ല

പ​ട്ടാ​മ്പി: പി​ണ​റാ​യി​സ​ർ​ക്കാ​ർ ന​ട​ത്തി​യ എ​ല്ലാ പി​ൻ​വാ​തി​ൽ​നി​യ​മ​ന​ങ്ങ​ളും യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ​ വ​ന്നാ​ൽ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സം​ശു​ദ്ധം, സ​ദ്ഭ​ര​ണം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക് പ​ട്ടാ​മ്പി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാം ശ​രി​യാ​ക്കാ​ൻ വ​ന്ന​വ​ർ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ശ​രി​യാ​ക്കി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ​ര​ഹി​ത​രു​ള്ള അ​ഭ്യ​സ്ഥ​വി​ദ്യ​രു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വീ​ക​ര​ണ​സ​മ്മേ​ള​നം മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​പി. വാ​പ്പു​ട്ടി അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി, വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി, സി.​പി. മു​ഹ​മ്മ​ദ്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, അ​ബ്​​ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, ജോ​ണി നെ​ല്ലൂ​ർ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കെ.​ആ​ർ. നാ​രാ​യ​ണ​സ്വാ​മി, ക​മ്മു​ക്കു​ട്ടി എ​ട​ത്തോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ സി.​എ.​എം.​എ. ക​രീം, വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ൻ, സി. ​ച​ന്ദ്ര​ൻ, സി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​സ്.​ബി.​എ. ത​ങ്ങ​ൾ, എം. ​എ​സ​മ​ദ്, എ. ​ത​ങ്ക​പ്പ​ൻ, വി.​എം. മു​ഹ​മ്മ​ദ​ലി, സി. ​സം​ഗീ​ത, പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ.​ടി. ഉ​മ്മ​ർ, എം.​സി. സെ​ബാ​സ്​​റ്റ്യ​ൻ, ല​തി​ക സു​ഭാ​ഷ്‌, മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ചെ​ർ​പ്പു​ള​ശ്ശേ​രി: മ​ത​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച് വ​ർ​ഗീ​യ​ചേ​രി നി​ർ​മി​ക്കാ​നു​ള്ള ഇ​ട​ത്​ ശ്ര​മ​ത്തി​നെ​തി​രെ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ടി. ​ഹ​രി​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​കൃ​ഷ്ണ​പു​രം: യാ​ത്ര​ക്ക് ശ്രീ​കൃ​ഷ്ണ​പു​രം ഷെ​ഡി​ൻ​കു​ന്നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മു​സ്​​ലിം ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ർ പി.​എ. ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.