തിരുവനന്തപുരം: തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജു രമേശ് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോട്ടീസ് അയച്ചു. മുന്‍ പോസിക്യൂഷന്‍ ജനറല്‍ അഡ്വ. ടി. ആസഫ് അലി മുഖാന്തിരമാണ് നോട്ടീസ് നല്‍കിയത്.
50 വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന തനിക്ക് പ്രസ്താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണ്. ആയതിനാല്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ 164 സ്റ്റേറ്റ്മെന്‍റിൽ ചെന്നിത്തലയുടെ പേര് പറയരുതെന്ന് രമേശ് ചെന്നിത്തലയും കുടുബാംഗങ്ങളും തന്നോട് ആവശ്യപ്പെട്ടുവെന്നും കാല് പിടിച്ചു പറയുന്നതുപോലെ ആവശ്യപ്പെട്ടതിനാൽ താൻ ചെന്നിത്തലക്കെതിരെ മൊഴി നൽകിയില്ലെന്നുമാണ് ബിജു രമേസ് പറഞ്ഞത്. ബാർ കോഴക്കേസിൽ ചെന്നിത്തലക്ക് മൂന്ന് കോടി രൂപ കൈമാറിയെന്നും ബിജു രമേശ് ഉന്നയിച്ചിരുന്നു. ഈ പ്രസ്താവന പൂര്‍ണ്ണമായും പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.