കൊച്ചി: ഏപ്രിൽ 28ന് ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന കേസിലെ പ്രതി ബാബുക്കുട്ടെൻറ പ്രധാന സഹായി പിടിയിൽ. വർക്കല ചെമ്മരുതി മുട്ടപ്പലം ഒലിപ്പുവിള വീട്ടിൽ സുരേഷാണ് (42) അറസ്റ്റിലായത്.
ഇയാളാണ് മോഷണമുതൽ വീതം വെക്കാനും ബാബുക്കുട്ടനെ ഒളിവിൽ കഴിയാനും സഹായിച്ചതുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ മുത്തുവിെൻറ (20) അച്ഛനാണ് ഇയാൾ. മുത്തുവും വർക്കല സ്വദേശി പ്രദീപും ചേർന്നാണ് മോഷണമുതൽ വിൽക്കാൻ സഹായിച്ചത്. ഇവരെ രണ്ടുപേരെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സുരേഷിെൻറ പക്കൽനിന്ന് മുളന്തുരുത്തി സ്വദേശിനിയുടെ ബാഗ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പണയസ്വർണം തിരിച്ചെടുക്കാൻ സഹായിക്കുന്ന ചെമ്മരുതിയിലെ സ്ഥാപനത്തിലും മറ്റൊരാളുടെ വീട്ടിലുമാണ് മോഷണമുതൽ വിറ്റത്. മുത്തുവിനെയും പ്രദീപിെനയും ബൈക്കിൽ എത്തിച്ച ആളെകൂടി പിടികൂടാനുണ്ട്. ഓടുന്ന ട്രെയിനിൽ അക്രമത്തിനിരയായ മുളന്തുരുത്തി സ്വദേശിനിയുടെ ഒരുപവൻ വീതമുള്ള മാലയും വളയുമാണ് മോഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.