Representational Image

ലണ്ടൻ–കൊച്ചി വിമാനത്തിൽ യുവതിക്ക് പ്രസവം; ഫ്രാങ്ക്ഫർട്ടിൽ ഇറക്കി

നെടുമ്പാശേരി: എയർ ഇന്ത്യയുടെ ലണ്ടൻ–കൊച്ചി വിമാനം വിമാനത്തിൽ യുവതിക്ക് പ്രസവം. അടിയന്തിര മെഡിക്കൽ സഹായം ആവശ്യമായതിനെത്തുടർന്ന് വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചു വിട്ടു.

ചൊവ്വാഴ്ച രാത്രി ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യുവതി പ്രസവിച്ചത്. ഏഴ് മാസം ഗർഭിണിയായിരുന്നു  യുവതി. വിമാനം പുറപ്പെട്ട് അധികം വൈകാതെ ഇവർക്ക് പ്രസവ വേദന അനുഭവപ്പെട്ടു. 

വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ അമ്മക്കും കുഞ്ഞിനും അടിയന്തിര മെഡിക്കൽ സഹായം ആവശ്യമുണ്ടെന്ന് മനസിലായതോടെ പൈലറ്റുമാർ വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.

വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ യുവതിയെയും കുഞ്ഞിനെയും ആംബുലൻസിൽ ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് പുലർച്ചെ തിരികെ കൊച്ചിയിലേക്ക് പറന്ന വിമാനം ആറ് മണിക്കൂർ വൈകി 9.45നാണ് കൊച്ചിയിലിറങ്ങിയത്.


Tags:    
News Summary - Woman gives birth on London-Kochi flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.