സി.പി.എം തരംതാഴ്ത്തിയ നേതാവിനെതിരെ സ്ത്രീ പീഡനക്കേസ്

നീലേശ്വരം: സി.പി.എമ്മിൽ കോളിളക്കം സൃഷ്​ടിച്ച സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് തരംതാഴ്ത്തിയ നേതാവിനെതിരെ നീലേശ ്വരം പൊലീസ് കേസെടുത്തു. മുൻ ഏരിയ കമ്മിറ്റി അംഗം പട്ടേനയിലെ സി. സു​രേശനെതിരെയാണ് കേസ്. ഭാര്യ ആതിരയുടെ പരാതിയിലാണ് കേസ് രജിസ്​റ്റർ ചെയ്തത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി ആതിര പരാതിയിൽ പറയുന്നു.

നഗരസഭ കുടുംബശ്രീ ഭാരവാഹിയായിരുന്ന ഭർതൃമതിയുടെ അശ്ലീല ചിത്രം സുരേശ​​െൻറ മൊബൈലിൽ കാണാനിടയായ ഭാര്യ ആതിര പിന്നീട് പാർട്ടി നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. നീലേശ്വരം ഏരിയ കമ്മിറ്റി യോഗം ചേർന്ന് സുരേശനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

Tags:    
News Summary - Women Abuse Case against Neeleswaram CPM Leader -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.