പതിവുപോലെ ഇത്തവണത്തെ നിയസമഭാ തെരഞ്ഞെടുപ്പും പുരുഷാധിപത്യപരമായിരുന്നു. സീറ്റ് ലഭിക്കുന്നതിൽ മുതൽ വിജയത്തിനുവരെ നിരന്തരം പോരാടുന്ന വനിതകളെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യം മുതൽ കാണാനായത്ത്. സീറ്റ് ലഭിക്കാത്തിനെ തുടർന്ന് തലമുണ്ഡനംചെയ്ത ഹതഭാഗ്യയും അവരുടെ കൂട്ടത്തിലുണ്ട്. വിജയികളുടെ പട്ടിക പരിശോധിച്ചാലും ആൺ പ്രതിനിധികൾക്ക് മൃഗീയഭൂരിപക്ഷമാണുള്ളത്.
പുതിയ നിയമസഭയിലേക്ക് ജയിച്ചുകയറിയത് 11 വനിതകൾ മാത്രമാണ്. ഇതിൽ 10 പേരും ഇടതുപക്ഷത്തുനിന്നുള്ളവർ. ആകെ വിജയിച്ചവരിൽ ഏഴുപേർ പുതുമുഖങ്ങളാണ്. യു.ഡി.എഫിനുവേണ്ടി വടകരയിൽ നിന്ന് ജയിച്ച കെ.കെ.രമ മാത്രമാണ് പ്രതിപക്ഷ പ്രതിനിധി. കെ.കെ ശൈലജ-മട്ടന്നൂർ, കാനത്തിൽ ജമീല-കൊയിലാണ്ടി, കെ ശാന്തകുമാരി- കോങ്ങാട്, ആർ ബിന്ദു-ഇരിങ്ങാലക്കുട, വി കെ ആശ-വൈക്കം, ദലീമ-അരൂർ, യു. പ്രതിഭ-കായംകുളം, വീണ ജോർജ്-ആറന്മുള, കെ ചിഞ്ചുറാണി- ചടയമംഗലം, ഒ.എസ് അംബിക- ആറ്റിങ്ങൽ എന്നിവരാണ് മറ്റുള്ള വനിതാ എം.എൽ.എമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.