ആറ്റിപ്രയിൽ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചവർക്കെതിരെ നടപടി വേണം -വിമൻ ജസ്​റ്റിസ് മൂവ്മെൻറ്

തിരുവനന്തപുരം: ആറ്റിപ്ര മൺവിള ചെങ്കൊടിക്കാടിൽ ഇരുട്ടി​െൻറ മറവിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് വിമൻ ജസ്​റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.

ഉറക്കത്തിൽനിന്ന്​ വിളിച്ചുണർത്തി വസ്ത്രം പോലും മാറാനനുവദിക്കാതെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയായിരുന്നു.

മാസ്ക് എടുക്കാൻ ശ്രമിച്ച വൃദ്ധയെ അസഭ്യം പറയുകയും പൊലീസ് സ്​റ്റേഷനിൽ കൈക്കുഞ്ഞുങ്ങളടക്കം 28ഓളം പേരെ ഒരുമിച്ച് പത്ത് മണിക്കൂർ കുടിവെള്ളമോ ഭക്ഷണമോ നൽകാതെ അടച്ചിട്ട നടപടി മനുഷ്യാവകാശ ലംഘനമാണ്.

കുടുംബങ്ങളെ പൊലീസ് സ്​റ്റേഷനിൽ പിടിച്ചിട്ട് പൊലീസും ഗുണ്ടകളും ഇവരുടെ കുടിലുകൾ ഇടിച്ചുനിരത്തി രേഖകളടക്കം നശിപ്പിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന ദലിത് കുടുംബങ്ങളോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.

കിടപ്പാടം നഷ്​ടപ്പെട്ടവരുടെ പ്രശ്നം അടിയന്തിരമായി സർക്കാർ ഏറ്റെടുത്ത് പരിഹരിക്കണമെന്നും ആവശ്യ​പ്പെട്ടു. ആറ്റിപ്ര വില്ലേജ് ഓഫിസിൽ സമരം ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരെ സംസ്ഥാന സെക്രട്ടറി മുംതസ് ബീഗം സന്ദർശിച്ച് സമരക്കാരോട് കാര്യങ്ങൾ അന്വേഷിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.


Tags:    
News Summary - women justice movement against kerala police regarding aattippra incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.