എൻ.എസ്.എസിനെ ആക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കില്ല - ജി. സുധാകരൻ

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനം, വനിതാ മതിൽ എന്നീ വിഷയങ്ങളിൽ എൻ.എസ്.എസിന്‍റെയും സർക്കാറിന്‍റെയും നിലപാടുകൾ പ ൊരുത്തപ്പെടുന്നതല്ലെന്ന് മന്ത്രി ജി. സുധാകരൻ. എന്ന് കരുതി മാന്യതയും പാരമ്പര്യവുമുള്ള എൻ.എസ്.എസിനെ ആക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കില്ല. ശബരിമലയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം സാധ്യമായിരിക്കെ, ന്യൂനപക്ഷങ്ങളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ ശ്രമം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

വനിതാ മതിൽ സംബന്ധിച്ച ആദ്യ യോഗത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പങ്കെടുപ്പിച്ചിരുന്നെങ്കിൽ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടേനെയെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് നടന്ന എല്ലാ പരിപാടികളിൽ തന്നെ ന്യൂനപക്ഷങ്ങൾ സജീവമായി പങ്കെടുത്തിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ യോഗമെന്നും ജി. സുധാകരൻ വ്യക്തമാക്കി.

Tags:    
News Summary - women wall g sudhakaran nss -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.