വനിതാ മതിൽ: മാറി നിൽക്കുന്നവർ ചരിത്രത്തിലെ വിഡ്ഢികൾ -വെള്ളാപ്പള്ളി

കൊച്ചി: നവോത്ഥാനം നടത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് മനസിലാക്കിയാണ് സർക്കാർ വനിതാ മതിൽ കൊണ്ടു വരുന ്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിധിയെ സംബന്ധിച്ച് നിരാശ ജനകം എന്നാണ് ഞാ ൻ പറഞ്ഞത്. ഇന്നും താൻ അതിൽ ഉറച്ചു നിൽക്കുന്നു. ദേശീയ രാഷ്ട്രീയ കക്ഷികൾ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവർക്ക് അത് മാറ്റിപ്പറയാൻ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കേരള മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചപ്പോൾ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാൻ ചില രാഷ്ട്രീയ കക്ഷികളും ഉണ്ടായിരുന്നു. പക്ഷെ അതിപ്പോൾ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവർ ആരും കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്‍റെ ആശയം കത്തിപ്പോവില്ല. സോഷ്യൽ മീഡിയയിലെ ചീത്ത പറച്ചിലുകൾ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലിൽ നിന്ന് മാറി നിൽക്കുന്നവർ ചരിത്രത്തിൽ വിഡ്ഢികളാവും. രാഷ്ട്രീയത്തിനതീതമായി വനിതാ മതിലിനെ വിജയിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അവർ ചരിത്രത്തിന്‍റെ ഭാഗമാകുമായിരുന്നു.

എന്നും തങ്ങളെ ചതിച്ച പാരമ്പര്യമാണുള്ളത്. ഇടതുപക്ഷ സർക്കാർ ഒരു കാര്യത്തിനും ക്ഷണിച്ചിട്ടില്ല. ഇപ്പോൾ ക്ഷണിച്ചെങ്കിൽ അത് സംഘടനയുടെ ബലം കൊണ്ടു മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

20 കൊല്ലമായി വന്ന ഭരണസമിതികൾ മാറി മാറി വന്നിട്ടും ദേവസ്വം ബോർഡിൽ സവർണ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ വന്നു. പക്ഷെ നാം അവരുടെ തനി നിറവും കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - Women Wall Vellappally Natesan SNDP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.