ഹാദിയ കേസ്: സംതൃപ്തിയുള്ള വിധി -എം.സി. ജോസഫൈൻ

തൃശൂർ: വ്യക്തിയുടെ മനോനില പരിശോധിക്കാൻ ശ്രമിച്ചവരുടെ മനോനില പരിശോധിച്ചതാണ് സുപ്രീംകോടതി വിധിയെന്ന്  വനിതകമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ. ഹാദിയ കേസിൽ സുപ്രീംകോടതിയോട് തൃശൂരിൽ പ്രതികരിക്കുകയായിരുന്നു അവർ.  സംതൃപ്തി നൽകുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ഹാദിയയുടെ സ്വാതന്ത്ര്യത്തിനായിരുന്നു വനിതകമീഷനും ശ്രമിച്ചത്​; കോടതിയെ സമീപിച്ചതും. ഇത് കോടതി അംഗീകരിച്ചു. ഹാദിയയെ സ്വതന്ത്രയാക്കിയതിൽ സന്തോഷമുണ്ടെന്നും ജോസഫൈൻ പറഞ്ഞു. 
 
Tags:    
News Summary - Women's Commission chief MC Josephine on hadiya case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.