തിരുവനന്തപുരം: ആർ.എസ്.എസുമായി 23 വർഷമായി ചേർന്നു പ്രവർത്തിക്കുന്നതായി മുൻ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ്. ലേ ാകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ആർ.എസ്.എസ് എന്നും കേരളത്തിലെ പലർക്കും അതിനോട് തൊട്ടുകൂടായ്മയാണെ ന്നും 24ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘1996ൽ ഡൽഹിയിൽ വെച്ചാണ് ആർ.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആർ.എസ്.എസ് രാഷ്ട്രീയ പാർട്ടിയല്ല, സന്നദ്ധ സംഘടനയാണ്. ആ പേര് കേൾക്കുേമ്പാഴേ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണ്. അത് പരിഹരിക്കാനായി ശ്രമിക്കും’ -ജേക്കബ് തോമസ് പറഞ്ഞു.
താൻ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ആളല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തുനിൽക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പിണറായിയുമായി അടുത്തു നിന്നാൽ സ്ഥാനമാനങ്ങൾ കിട്ടുമെന്നതിെൻറ നിരവധി ഉദാഹരണങ്ങൾ ഇവിടെയുണ്ട്. അത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം. എന്നാൽ, ഞാനും പിണറായിയുമായി തെറ്റിയിട്ടില്ല. അദ്ദേഹവുമായി നല്ല ബന്ധമാണുള്ളത്’ -ജേക്കബ് തോമസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.