കോൺക്രീറ്റ് മിക്സിങ് മെഷീനിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കോൺക്രീറ്റ് മിക്സിങ് മെഷീനിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. കോൺക്രീറ്റ് ജോലി കഴിഞ്ഞ് മിക്സിങ് മെഷീൻ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ചാലക്കുടി മേലൂർ സ്വദേശി ആലശ്ശേരി മറ്റത്തിൽ സുബ്രഹ്മണ്യന്റെ മകൻ പ്രദീപ് (46) ആണ് മരിച്ചത്. മുപ്പത്തടം കലിഞ്ഞത്തിൽ റോഡിൽ ഒരു വീടിന്റെ വാർപ്പ് കഴിഞ്ഞ് മിക്സിങ് മെഷീൻ വൃത്തിയാക്കുകയായിരുന്നു. മെഷീൻ പ്രവർത്തിപ്പിച്ചുകൊണ്ടാണ് വൃത്തിയാക്കിക്കൊണ്ടിരുന്നത്.

ഇതിനിടെ മെഷീനിൽ തല കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. പോലീസെത്തിയാണ് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഭാര്യ: ഷൈനി.

Tags:    
News Summary - Worker got stuck in a concrete mixing machine and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.