മലപ്പുറം: കളിച്ചും ചിരിച്ചും അറിവ് നേടേണ്ട കാലത്ത് തൊഴിലിടങ്ങളിലും വ്യവസായശാല കളിലും കഷ്ടപ്പെടുന്ന കുട്ടികളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കര ിച്ച ‘ശരണബാല്യം’ പദ്ധതിയിൽ ഇതുവരെ മോചിപ്പിച്ചത് 161 കുട്ടികളെ. ബാലവേല-ബാലഭിക്ഷാ ടന വിമുക്ത കേരളത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പാക്കിയ പദ്ധതിയാണിത്.
2017 ൽ പദ്ധതി പ്രകാരം 65 കുട്ടികളെയും 2018ൽ 96 കുട്ടികളെയും മോചിപ്പിച്ചു. കൂടുതൽ കുട്ടികളെ മോചിപ്പിച്ചത് പത്തനംതിട്ടയിലും (37) കുറവ് കണ്ണൂരിലുമാണ് (രണ്ട്). പത്തനംതിട്ടയിൽ ആരംഭിച്ച പദ്ധതി കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലേക്കും പിന്നീട് വ്യാപിപ്പിച്ചു. മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2012ല്‍ കേരളം ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വർധിച്ചതോടെ വീണ്ടും വർധിച്ചു.
ഒഡിഷ, ബംഗാള്‍, ബിഹാര്‍, യു.പി, ആസാം തുടങ്ങിയയിടങ്ങളില്‍ നിന്ന് ഇടനിലക്കാർ വഴി നിരവധി കുട്ടികളെത്തി. ദാരിദ്ര്യവും അനാഥത്വവുമാണ് ബാലവേല വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. നിരോധന ഭേദഗതി നിയമം 2016 പ്രകാരം ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തിയാൽ ആറുമാസം മുതൽ രണ്ടു വർഷം വരെ തടവ് ലഭിക്കും. 20,000-50,000 രൂപ വരെ പിഴയും ഈടാക്കും. കണ്ടെത്തിയാൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലോ 1098, 1517 നമ്പറിലോ ബന്ധപ്പെടണം.
‘കുട്ടികൾ വയലിലല്ല, സ്വപ്നങ്ങളിലാണ് പ്രവർത്തിക്കേണ്ടത്’
അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതൽ ജൂൺ 12നാണ് അന്തർദേശീയ ബാലവേല വിരുദ്ധദിനമായി ആചരിക്കുന്നത്. ‘കുട്ടികൾ വയലിലല്ല, സ്വപ്നങ്ങളിലാണ് പ്രവർത്തിക്കേണ്ടത്’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.