തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ച നേടിയ മികവുകള്‍ക്ക് പ്രശാന്ത് ചന്ദ്രനെ തേടിയത്തെിയത് ദേശീയ അവാര്‍ഡ്. ജന്മനാ കാഴ്ചവൈകല്യം, കേള്‍വിക്കും സംസാരത്തിനും ബുദ്ധിമുട്ട്, ബുദ്ധിമാന്ദ്യം ഈ പരിമിതിയെല്ലാം പ്രശാന്തിന്‍െറ കഠിനാധ്വാനത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു.
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് ലോകത്തിനു മുന്നില്‍ അദ്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രശാന്ത്. രാജ്യത്തിന്‍െറ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്ത് വാരിക്കൂട്ടിയത് 140ലേറെ പുരസ്കാരങ്ങള്‍.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, യൂനിവേഴ്സല്‍ റെക്കോഡ് ഫോറം നാഷനല്‍ അവാര്‍ഡ് ആന്‍ഡ് ഹോള്‍ ഓഫ് ഫെയിം അവാര്‍ഡ് എന്നിവ ഇതില്‍പെടും. ഇപ്പോള്‍ നാല് റെക്കോഡുകള്‍ക്ക് കൂടി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.
കുഞ്ഞുനാള്‍ മുതല്‍ കലണ്ടറുകള്‍ കൗതുകത്തോടെ നോക്കുന്നതും പഠിക്കുന്നതുമായിരുന്നു ശീലം. പിന്നീട് കലണ്ടറുകളില്‍നിന്ന് മാറി മൊബൈല്‍ കലണ്ടറുകളില്‍ നോക്കുന്നതായി താല്‍പര്യം. ആദ്യം 150 വര്‍ഷത്തെ കലണ്ടര്‍ മന$പാഠമാക്കി. അതിനുശേഷം അത് 10,000വും ഒരു ലക്ഷം വര്‍ഷവും മന$പാഠമാക്കി. വിന്‍ഡോസ് ഫോണില്‍ ഒരു ആപ്ളിക്കേഷന്‍ വഴി 10 കോടി വര്‍ഷത്തെ കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്ത് സ്വയം പഠിച്ചു. ഇപ്പോള്‍ 10 കോടി വര്‍ഷത്തിലെ ഏതു ദിവസവും പ്രശാന്തിന് മന$പാഠമാണ്. ഏതു വര്‍ഷത്തെയും മാസത്തെയും അവധി ദിവസം ഞൊടിയിടയില്‍ എഴുതാന്‍ സാധിക്കും.
ഇതിനു പുറമേ അന്തരീക്ഷത്തിലെ അതത് സ്ഥലത്തെ താപനില പറയുവാനുള്ള കഴിവും പ്രശാന്തിനുണ്ട്. ഇത്തരം കഴിവുകളാണ് ദേശീയ പുരസ്കാരത്തിന് പ്രശാന്തിനെ അര്‍ഹനാക്കിയത്. ശനിയാഴ്ച ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍നിന്ന് നാഷനല്‍ അവാര്‍ഡ് ഫോര്‍ ദ എംപവര്‍മെന്‍റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ഏറ്റുവാങ്ങും. കരമനയില്‍ ചന്ദ്രന്‍ -സുനിത ദമ്പതികളുടെ മകനാണ് പ്രശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.