എടപ്പാൾ: വട്ടംകുളം അത്താണി പറമ്പിൽ മോഹനന്റെ ആലയിലുണ്ട് സംഗീതാസ്വാദത്തിന്റെ പഴയ പൊലിമ. നാല് പതിറ്റാണ്ടായി വട്ടംകുളത്ത് പാട്ടും പറച്ചിലുമായി മോഹനൻ ആലയിൽ സജീവമാണ്. പഴയകാല റേഡിയോ, ടേപ് റിക്കാർഡറുകൾ എന്നിവ ഉപയോഗിച്ചാണ് തീച്ചൂളയിൽ വെന്തുരുകുന്ന ഇരിമ്പിനോട് മല്ലിടുമ്പോൾ ആശ്വാസം കൊള്ളുന്നത്. പണിപ്പുരയിൽ പല കമ്പനികളുടെ റേഡിയോയും ടേപ്പ്റെക്കോർഡറുകളും നിരന്ന് ഇരിക്കുന്നത് കാണാം.
അമ്പത് വർഷത്തിലേറെ പഴക്കമുള്ള റേഡിയോയും പഴയകാല ടേപ്പ് റെക്കോർഡറുകളും മോഹനന് കൂട്ടായുണ്ട്. 25 ലധികം ടേപ്പ് റെക്കോർഡറുകളും ഗ്രാമഫോണുകൾ, വീട്ടിൽ സുക്ഷിച്ചതടക്കം ഇന്റർനാഷണൽ കമ്പനിയുടെ റേഡിയോ എന്നിവ ഉൾപ്പെട മുപ്പതിലധികം ഉപകരണങ്ങൾ കൈവശമുണ്ട്. ആരുടെയെങ്കിലും കൈയിൽ പഴയ മ്യൂസിക് സിസ്റ്റം ഉണ്ടെങ്കിൽ മോഹനൻ അത് വാങ്ങി ഉപയോഗപ്രഥമാക്കി സൂക്ഷിച്ചു വെക്കും.
നല്ലൊരു പാട്ടുകാരൻ കൂടിയായ മോഹനന് ചെറുപ്പത്തിൽ സംഗീതം പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ സാഹര്യങ്ങൾ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ: വനജ. മക്കൾ: ജീഷ്മ, രേഷ്മ, വിഷ്ണു ദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.