കോഴിക്കോട്: നിസ്സാര കാര്യങ്ങളിൽപോലും മനംനൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം മുമ്പില്ലാത്ത വിധം കൂടുന്നു. ഓരോ മണിക്കൂറിലും ചുരുങ്ങിയത് ഒരാൾ വീതമെങ്കിലും ജീവനൊടുക്കുന്നുവെന്നാണ് സംസ്ഥാനതല കണക്കുകൾ വ്യക്തമാക്കുന്നത്. ആത്മഹത്യ പ്രവണത പൊതുവെ സ്ത്രീകളിലാണ് കൂടുതലെങ്കിലും മരണപ്പെടുന്നവരിലേറെയും പുരുഷന്മാരാണ്.
സ്ത്രീകളെക്കാൾ മൂന്നിരട്ടിയിലധികമാണ് പലവർഷങ്ങളിലും പുരുഷന്മാരുടെ മരണസംഖ്യ. ഈ വർഷം ജൂൺ വരെ മാത്രം സംസ്ഥാനത്ത് 3,885 പേർ ആത്മഹത്യ ചെയ്തതിൽ 3022 പേരും പുരുഷന്മാരാണ്. സത്രീകൾ തിരഞ്ഞെടുക്കുന്ന വഴികൾ അപകടം കുറഞ്ഞവയാണ് എന്നതാണ് രക്ഷപ്പെട്ട് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. പരുഷന്മാരാണെങ്കിൽ മിക്കവാറും അപകട സാധ്യത കൂടുതലുള്ള രീതികളാണ് മരണത്തിനായി തിരഞ്ഞെടുക്കുന്നത്.
ഉയർന്ന മാർക്കും മികച്ച ജോലിയും ലഭിക്കാതിരിക്കൽ, പ്രണയ നൈരാശ്യം, രക്ഷിതാക്കളുടെ വഴക്ക്, ഒറ്റപ്പെടൽ എന്നിവയെല്ലാമാണ് കൗമാരക്കാരിലെ ആത്മഹത്യ പ്രവണത വർധിപ്പിക്കുന്നത്. സ്കൂൾ വിദ്യാർഥിയായിരിക്കെ തന്നെയുള്ള സ്വഭാവ വ്യത്യാസങ്ങൾ മനസ്സിലാക്കി ചികിത്സ നൽകിയാൽ ഭാവിയിൽ ഉണ്ടായേക്കാനിടയുള്ള മാനസിക പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ കുറവുണ്ടാക്കാനാവുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തീവ്ര മാനസിക സംഘർഷത്തിലാവുേമ്പാഴുള്ള ദുഃഖങ്ങളും വേദനകളും വിശ്വസിക്കാവുന്ന മറ്റൊരാളോട് പങ്കുവെക്കാനില്ലാത്തതാണ് പലപ്പോഴും കടുത്ത വിഷാദങ്ങളിലേക്കും ആത്മഹത്യയിലേക്കും എത്തിക്കുന്നത് എന്നാണ് ജീവിതപ്രശ്നങ്ങളാൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് 'മാധ്യമ'ത്തോട് വെളിപ്പെടുത്തിയത്. സന്തോഷങ്ങൾ പങ്കുെവക്കുന്ന പോലെതന്നെ ദുഃഖങ്ങളും വീട്ടുകാരോടോ അതുമല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളോടോ പങ്കുവെച്ചാൽ ഒരുപരിധിവരെ വിഷാദത്തിലേക്കടക്കം ചെന്നുപെടുന്നത് ഒഴിവാക്കാനാവും -അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്ത് ആത്മഹത്യനിരക്ക് വീണ്ടും കൂടിവരികയാെണന്നാണ് പ്രശസ്ത മാനസിക രോഗ വിദഗ്ധനും ഐ.എം.എ മാനസികാരോഗ്യ സമിതി കൺവീനറുമായ ഡോ. പി.എൻ. സുരേഷ്കുമാർ പറഞ്ഞു. നേരത്തെ ആത്മഹത്യയിൽ ഒന്നാം സ്ഥാനത്തുണ്ടായ സംസ്ഥാനം പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരുന്നു എന്നാലിപ്പോൾ നാലാം സ്ഥാനത്തെത്തി. കോവിഡ് പ്രതിസന്ധിക്കാലത്ത് യുവാക്കളിലും ബിസിനസുകാരിലും വിദ്യാർഥികളിലുമെല്ലാം ആത്മഹത്യ പ്രവണത കൂടി. സംസ്ഥാനം സമഗ്രമായ മാനസികാരോഗ്യ നയം രൂപപ്പെടുത്തണം. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ലോക്ഡൗണിെൻറ ആദ്യ ഘട്ടങ്ങളിൽ മാനസിക സമ്മർദങ്ങൾ മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് ആത്മഹത്യയിലേക്ക് നീങ്ങുന്നുണ്ട്. ഇത് മുന്നിൽ കണ്ട് മേഖലയിലെ വിവിധ ഏജൻസികൾ പ്രവർത്തനവും വിപുലപ്പെടുത്തിയിട്ടുണ്ട്. മാനസിക സഹായത്തിനായി 'ദിശ'യുടെ 0471 2309250, 51, 52, 53, 54, 55 കോഴിക്കോട്ടെ ഇംഹാൻസിെൻറ 9496699220, ഇ-ഉന്നതി കൂട്ടായ്മയുടെ 9061751234, ആത്മഹത്യ പ്രതിരോധ കേന്ദ്രമായ തണലിെൻറ 0495 2760000 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
സംസ്ഥാന തല ആത്മഹത്യ കണക്ക്
വർഷം-സ്ത്രീകൾ-പുരു
2017` -1772 -6098
2018 -1873 -6364
2019 -1888- 6668
2020- 1930-6570
2021 (ജൂൺവരെ) 863 3022
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.