യാക്കോബായ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ വീണ്ടും കോടതിയില്‍

കോലഞ്ചേരി: നിയമനടപടി സ്വീകരിക്കുന്നവര്‍ക്കെതിരെ  അച്ചടക്കനടപടി വേണമെന്ന സഭ സുന്നഹദോസ് തീരുമാനം നിലനില്‍ക്കേ കോട്ടയം ഭദ്രാസനത്തില്‍ വിശ്വാസികള്‍ യാക്കോബായ സഭ നേതൃത്വത്തിനെതിരെ വീണ്ടും കോടതിയെ സമീപിച്ചു. കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയെ അനുകൂലിക്കുന്നവരാണ് നിയമനടപടിക്ക് പിന്നില്‍. 

2002 ഭരണഘടനക്ക് വിരുദ്ധമായി കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയോ മറ്റ് മെത്രാപ്പോലീത്തമാരോ ഭദ്രാസനത്തില്‍ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാര്‍പ്പ് പള്ളിയിലെ എന്‍.ഇ. ബൈജു, മാത്യു സ്റ്റീഫന്‍ എന്നിവരാണ് കോട്ടയം മുന്‍സിഫ് കോടതിയെ സമീപിച്ചത്.
ഭദ്രാസനത്തിലെ വൈദികരുടെ ശമ്പളവര്‍ധനയെക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞദിവസം ഭദ്രാസ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തെങ്കിലും ക്വോറം തികയാത്തതിനത്തെുടര്‍ന്ന് പിരിച്ചുവിട്ടു. 24ന് വീണ്ടും കൗണ്‍സില്‍ ചേരും.

 

Tags:    
News Summary - yakobaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.