കോൺഗ്രസിന്‍റേറത്​ മൃദുഹിന്ദുത്വ നിലപാട് -യെച്ചൂരി

കൊ​ച്ചി: മൃ​ദു​ഹി​ന്ദു​ത്വ​വു​മാ​യു​ള്ള ഏ​റ്റ​വും ലോ​ല​മാ​യ ച​ങ്ങാ​ത്തം പോ​ലും ഹി​ന്ദു​ത്വ അ​ജ​ണ്ട​ക്ക്​ സ​ഹാ​യ​ക​മാ​വു​ക​യേ​യു​ള്ളൂ​വെ​ന്നും അ​താ​ണ്​ കോ​ൺ​ഗ്ര​സ്​ ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റം യെ​ച്ചൂ​രി. ഈ ​ച​ങ്ങാ​ത്തം കാ​ര​ണം മു​ൻ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്​ കോ​ൺ​ഗ്ര​സ്​​ ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യ​വേ കോ​ൺ​ഗ്ര​സി​നെ പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ പ്ര​തി​നി​ധി ച​ർ​ച്ച​യി​ൽ യെ​ച്ചൂ​രി​ക്കെ​തി​രെ വി​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ, 'ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗം പാ​ർ​ട്ടി​ക്ക്​ വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യ​ല്ല. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​റ​യു'​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം

ഏ​തു​​സ​മ​യ​ത്തും ഏ​തു​ കോ​ൺ​ഗ്ര​സ്​ നേ​താ​വി​നെ​യും ബി.​ജെ.​പി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യും എ​ന്ന​തി​നാ​ൽ ​ആ​ർ.​എ​സ്.​എ​സി​ലും ബി.​ജെ.​പി​യി​ലെ​യും ഭൂ​രി​പ​ക്ഷ​വും കോ​ൺ​ഗ്ര​സി​നെ ഒ​രു ഭീ​ഷ​ണി​യാ​യി ക​രു​തു​ന്നു​മി​ല്ല. ദു​ർ​ബ​ല​മാ​യ കോ​ൺ​ഗ്ര​സി​ന്​ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന വെ​ല്ലു​വി​ളി ​ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. എ​ല്ലാ മ​തേ​ത​ര ശ​ക്​​തി​ക​ളെ​യും ഒ​ന്നി​ച്ച്​ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന ശ​ക്​​ത​മാ​യ ഇ​ട​തു​​പ​ക്ഷ​മാ​ണ്​ വേ​ണ്ട​ത്. കേ​ര​ള​ത്തി​ൽ ഹി​ന്ദു​ത്വ​ത്തെ കോ​ൺ​ഗ്ര​സ്​ നേ​രി​ടു​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്ന​ത്​ എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന​താ​ണ്. പ​ല​പ്രാ​വ​ശ്യം എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ്​ ബി.​ജെ.​പി​ക്കൊ​പ്പം ചേ​ർ​ന്നാ​ണ്​ നി​ന്നി​ട്ടു​ള്ള​ത്.

ഈ ​ഒ​ത്തു​തീ​ർ​പ്പ്​ മ​നോ​ഭാ​വം ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ മു​ന്നേ​റാ​നും അ​ത്​ നേ​ടാ​നും സ​ഹാ​യ​ക​ര​മാ​വി​ല്ല. ഭൂ​രി​പ​ക്ഷ ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത​യെ നേ​രി​ടാ​ൻ ന്യൂ​ന​പ​ക്ഷ തീ​വ്ര​വാ​ദ​ത്തെ അ​ണി​നി​ര​ത്തു​ന്ന​ത്​ ഒ​ടു​വി​ൽ ഹി​ന്ദു​ത്വ അ​ജ​ണ്ട​ക്കേ സ​ഹാ​യ​ക​മാ​വൂ. അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ പ​ല പ്ര​ശ്​​ന​ങ്ങ​ളി​ലും അ​താ​ണ്​ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളും രാ​ജ്യ​സ്​​നേ​ഹി​ക​ളും മ​തേ​ത​ര മ​നോ​ഭാ​വ​മു​ള്ള​വ​രും മ​തേ​ത​ര ജ​നാ​ധി​പ​ത്യ മു​ഖ്യ​ധാ​ര​യി​ൽ ഒ​രു​മി​ച്ച്​ ചേ​ർ​ന്ന്​ ഈ ​വെ​ല്ലു​വി​ളി​യെ നേ​രി​ട​ണം.

യു.​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി പ്ര​തി​രോ​ധ​ത്തി​ലാ​ണ്. അ​ത്​ വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഫ​ലം പ്ര​വ​ചി​ക്കാ​നാ​വി​ല്ല. ഉ​ത്ത​ര​ഖ​ണ്ഡി​ലും ഗോ​വ​യി​ലും അ​വ​ർ പ്ര​തി​രോ​ധ​ത്തി​ലാ​ണ്. മ​ണി​പ്പൂ​രി​ൽ അ​വ​ർ നേ​ര​ത്തേ രാ​ജ്യ​വി​രു​ദ്ധ​രെ​ന്ന്​ ആ​രോ​പി​ച്ച സം​ഘ​ട​ന​ക​ളു​മാ​യി അ​വ​സ​ര​വാ​ദ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി​ലും ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ണ്. ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ന്​ അ​വി​ടെ മു​ൻ​തൂ​ക്കം ഉ​ണ്ട്. ആ​രു ജ​യി​ച്ചാ​ലും ത​ങ്ങ​ൾ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ പ്ര​മാ​ണം. ജ​ന​പി​ന്തു​ണ നേ​ടാ​ൻ അ​വ​രു​ടെ കൈ​വ​ശ​മു​ള്ള ഏ​ക ആ​യു​ധം വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണ്. അ​തി​നെ ഇ​ത്ത​വ​ണ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Yechury against the soft Hindutva stance of the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.