തിരുവനന്തപുരം: മലയാളിയുടെ രാപ്പകലുകളുടെ നിതാന്ത ഈണമായ ഗാനേതിഹാസം കെ.ജെ. യേശു ദാസിന് 80 വയസ്സ്. 1940 ജനുവരി 10ന് ഫോർട്ട് കൊച്ചിയിലാണ് യേശുദാസിെൻറ ജനനം. ആത്മാ നുഭവങ്ങൾ സാന്ദ്രീകരിച്ച യേശുദാസ് ഗാനത്തിെൻറ സ്മൃതിയില്ലാത്ത ഒരു മലയാളിയു മുണ്ടാകില്ല. ആധുനിക കേരളത്തിെൻറ ഭാവുകത്വം അത്രമേൽ ഈ ശബ്ദത്തോട് ചേർന്നുനി ൽക്കുന്നു. ‘ഏറ്റവും പ്രശസ്തനായ മലയാളി’ എന്ന വിശേഷണത്തിന് മറ്റൊരു അവകാശിയില്ല.
അണഞ്ഞുപോകാമായിരുന്ന ഒരു കൈത്തിരിനാളത്തെ കാറ്റും മഴയുമേൽക്കാതെ കൈെപാത്തിപ്പിടിച്ച് മായാനക്ഷത്രമായി ഉയർത്തിയെടുക്കുന്നതുപോലെ ഒരു അനന്ത സംഗീതവിസ്മയത്തിെൻറ പേരാണ് യേശുദാസ്. എളിയ തുടക്കം. ദാരിദ്ര്യത്തോടു പടവെട്ടി ഉള്ളിൽ വളർത്തിയെടുത്തത് അതിസമ്പന്നവും സൗന്ദര്യസമ്പുഷ്ടവുമായ ഒരു സംഗീതജീവിതം. ആ ഗാനസൗകുമാര്യെത്ത വിശേഷിപ്പിക്കാൻ അദ്ദേഹം പാടിവെച്ചിട്ടുള്ള അരലക്ഷത്തോളം ഗാനങ്ങളിൽ ഏതു മനോഹര പദാവലിയും എടുത്തുപയോഗിക്കാം. ഏതെടുത്താലും സൗവർണഭാവമാണ് അദ്ദേഹത്തിെൻറ ആലാപനത്തിന്. ഏറ്റവും വലിയ സംഗീതം ഏതു മഹത്തായ ഇൗണത്തിെൻറയും ഒടുവിലത്തെ മൗനമാണ് എന്നതുപോലെ ഒരു വിശേഷണവും ഇല്ലാതെ ആ പേരുമാത്രം മതി മനസ്സിൽ ഒരു ഗാനധാര ഒഴുകിയെത്താൻ.
അദ്ദേഹത്തോടു താരതമ്യം ചെയ്യാൻ ഇന്ത്യൻ സംഗീതത്തിൽ നിരവധി ഗായകരുണ്ട്. മുഹമ്മദ് റഫിയുമായോ എസ്.പി. ബാലസുബ്രഹ്മണ്യവുമായോ താരതമ്യപ്പെടുത്തുന്നതിലല്ല യുക്തി. യേശുദാസിനെ ഒരു വേറിട്ട ഇതിഹാസമായി കാണുന്നതാണ് ഉചിതം. കാരണം കേവലം സിനിമാഗാനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല അേദ്ദഹത്തിെൻറ സംഗീതജീവിതം. കർണാടക സംഗീതത്തിൽ വേറിട്ട ‘ബാണി’യാണ് യേശുദാസിേൻറത്. കേരളത്തിൽ കർണാടക സംഗീതത്തോട് രണ്ടോ മൂന്നോ തലമുറകളെ അടുപ്പിക്കുന്നതിൽ അദ്ദേഹത്തിെൻറ സംഭാവന മഹത്തരമാണ്.
ദേശീയോദ്ഗ്രഥനത്തിന് ആ സംഗീതം ഉപകാരപ്രദമായിട്ടുണ്ട്. യേശുദാസിെൻറ ചുണ്ടിൽനിന്ന് ഉയർന്നതിനാൽ പരിചിതമായ വേദസൂക്തങ്ങളും മന്ത്രങ്ങളും പലതുണ്ട്. കീർത്തനങ്ങളുണ്ട്, ഭജനുകളുണ്ട്, കവിതകളും മാപ്പിളപ്പാട്ടുകളുമുണ്ട്. ശബരിമലയും ഗുരുവായൂരും പോലുള്ള മഹാക്ഷേത്രങ്ങളുടെ സജീവതയിൽ യേശുദാസിെൻറ ശബ്ദം ചേർന്നലിഞ്ഞിട്ടുണ്ട്. ലോകമെങ്ങും പടർന്നുകിടക്കുന്ന മലയാളികളായ പ്രവാസികളിൽ നാടിെൻറ ഗൃഹാതുരസ്മരണങ്ങൾ അനുഭൂതിയാകുന്നത് അദ്ദേഹത്തിെൻറ ശബ്ദത്തിലൂടെയാണ്. കാസെറ്റുകളിൽനിന്ന് സീഡിയിലേക്കും പിന്നെ വെബ് ലോകത്തേക്കും സംഗീതം പടർന്നപ്പോഴും യേശുദാസിെൻറ ശബ്ദം മാറ്റമില്ലാെത തുടർന്നു.
ടേപ്പ് െറേക്കാഡിൽനിന്ന് ചാനൽ മത്സരങ്ങളിലേക്ക് ഗാനങ്ങൾ ഉടയാടകൾ മാറ്റിയപ്പോഴും ആ നാദധാര ഉരകല്ലായിത്തന്നെ നിൽക്കുന്നു. ഇനിയും എത്രയോ നൂറ്റാണ്ടുകൾ മലയാളസംഗീതത്തിെൻറ ഉദാത്ത മാതൃകയായി അത് വിലയിരുത്തപ്പെടും. ഇന്ന് യേശുദാസ് മലയാള സിനിമാസംഗീതത്തിൽ അനിവാര്യമായ ഘടകമല്ലെങ്കിലും ഇൗ ഗായകെൻറ പ്രാമുഖ്യത്തിന് ഒട്ടും കുറവില്ല. ഗാനങ്ങളുടെ സംസ്കാരം എങ്ങനെ മാറിമറിഞ്ഞാലും അതിന് യേശുദാസിെൻറ മഹത്ത്വത്തെ വകഞ്ഞുപോകാൻ കഴിയില്ല എന്നത് മലയാളികൾക്ക് ഉറപ്പുള്ള കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.