കൊച്ചി: ഗായകൻ കെ.ജെ. യേശുദാസിെൻറ ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിൻ മുങ്ങിമരിച്ച നിലയിൽ. വല്ലാർപാടം ഡി.പി വേൾഡിനടുത ്ത കായലിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് അത്താണിയിൽ സെൻറ് ആൻറണീസ് പള്ളിക്കു സമീപം താമസിക്കുകയായി രുന്നു ഇദ്ദേഹം.
ഫോർട്ട്കൊച്ചിയിലെ സംഗീതജ്ഞനും നാടകനടനുമായ പരേതരായ അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ മകനാണ്. യേശുദാസിനെക്കൂടാതെ ആൻറപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവരാണ് സഹോദരങ്ങൾ. മുളവുകാട് പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.