പത്തനംതിട്ട: വിശ്വാസം സംരക്ഷിക്കണമെങ്കിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്ത ണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പത്തനംതിട്ടയിൽ ബി.ജെ.പി സംഘ ടിപ്പിച്ച പേജ് പ്രമുഖന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹ ം. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിഷയമാണ് ശബരിമല. ശ്രീരാമെൻറ ജന്മഭൂമിയായ ഉത്തർപ്രേദശിൽ ഗംഗ,യമുന,സരസ്വതി സംഗമമായ പ്രയാഗിൽ ഇേപ്പാൾ കുംഭമേള നടക്കുകയാണ്. അവിടെ ഇതിനോടകം 21 കോടി ആൾക്കാരാണ് പുണ്യസ്നാനത്തിൽ പെങ്കടുത്തത്.
ഇതിന് എല്ലാസൗകര്യവും ഉത്തർപ്രദേശ് സർക്കാറും കേന്ദ്രസർക്കാറും ചേർന്ന് ചെയ്തുകൊടുത്തു. എന്നാൽ, ഇവിടെ ശബരിമലയിൽ തീർഥാടനത്തിനെത്തുന്ന ഭക്തരെ പീഡിപ്പിക്കുകയാണ് കേരള സർക്കാർ ചെയ്യുന്നത്. ശബരിമലയിൽ യഥാർഥ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം നിഷേധിക്കുകയും ക്ഷേത്രത്തിലെത്തുന്നവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയുമാണ് സർക്കാർ ചെയ്യുന്നത്. ഇവരോടുള്ള െഎക്യദാർഢ്യവും യോഗി പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവർത്തകരുടെ ആവേശം കാണുേമ്പാൾ ഒരു ശക്തിക്കും പാർട്ടിയെ തേൽപിക്കാൻ കഴിയില്ലെന്നും അമിത് ഷായുടെ സന്ദേശമായ മേര പരിവാർ ബി.ജെ.പി പരിവാർ പ്രാവർത്തികമാക്കുകയാണ് ചെയ്യേണ്ടതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ഇ. ശിവൻകുട്ടി, അശോകൻ കുളനട, ടി.ആർ. അജിത്കുമാർ, എൻ. ഹരി, ഷാജി ആർ. നായർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.