ചെറുവത്തൂർ: പാട്ടു കേട്ട് വിശ്രമിക്കാം, വാർത്ത കേട്ട് ലോകത്തെ അറിയാം... യാത്രക്കാർക്ക് ഉപകാരമേകി ചെറുവത്തൂരിലെ ഹൈടെക് ഓട്ടോസ്റ്റാൻഡ്. ഓട്ടോ തൊഴിലാളികളുടെ ദീർഘവീക്ഷണത്താൽ ചെറുവത്തൂർ ബസ്സ്റ്റാൻഡിലെ ഓട്ടോസ്റ്റാൻഡാണ് മിനുങ്ങിയത്. ഉപജീവനം തേടുന്നതിനിടെ സ്വരൂപിച്ച 18000 രൂപ ഉപയോഗിച്ച് മൂന്ന് സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചു. ഇവ രാത്രിയെ പകൽ പോലെ പ്രകാശിതമാക്കുന്നു. യാത്രക്കാർക്ക് മൊബൈൽ റീചാർജ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. നിരവധി പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.
സ്റ്റാൻഡിലെ 110 തൊഴിലാളികൾ ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതാണ് ഈ ഓട്ടോസ്റ്റാൻഡ് ശ്രദ്ധേയമാകാൻ കാരണം. വാർത്ത കേൾക്കാനും പാട്ടുകൾ ആസ്വദിക്കാനും ഇവിടെ സംവിധാനമുണ്ട്. ഒപ്പം തണലേകുന്ന മാവും ഈ ഓട്ടോ സ്റ്റാൻഡിനെ ശ്രദ്ധേയമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.