ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സ്ഥലത്ത് പരിശോധനക്ക് ഫോറൻസിക് സംഘമെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കാറിന്‍റെ പിൻഭാഗത്തുനിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ - 35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.45ഓടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ നാട്ടുകാരെത്തിയെങ്കിലും കാർ പൂർണമായും കത്തിയമർന്നു.
മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്. സഹോദരൻ ശിവപ്രകാശിനൊപ്പമാണ് താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.