കുറുമാലിപുഴയില്‍ യുവാവ് മുങ്ങി മരിച്ചു

കൊടകര: ഇടുക്കി സ്വദേശിയായ യുവാവ് കുറുമാലി പുഴയില്‍ മുങ്ങി മരിച്ചു. എണ്ണശേരി വീട്ടില്‍ രാമകൃഷ്ണ​​െൻറ മകന്‍ അരുൺ (24) ആണ്​ മരിച്ചത്. കുറുമാലിപുഴയിലെ കോഞ്ചാന്‍ കടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ആറ്റപ്പിള്ളിയിലുള്ള സഹൃത്തി​​െൻറ വീട്ടില്‍ എത്തിയതായിരുന്നു അരുൺ.

പന്തല്ലൂര്‍ സ്വദേശിയും ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറുമായ അനിലനാണ് പുഴയില്‍ നിന്ന് മൃതദേഹം മുങ്ങിയെടുത്തത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

Tags:    
News Summary - young man drown died in kurumali river -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.