ആലുവ: നിശാപാർട്ടികൾക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ് ണി മാരക ലഹരിമരുന്നുകളുമായി പിടിയിൽ. കോട്ടയം ഈരാറ്റുപേട്ട തടക്കൽ ദേശത്ത് പള്ളിത് താഴം വീട്ടിൽ കുരുവി അഷ്റു എന്ന സക്കീറിനെയാണ് (33) ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം കസ്റ്റ ഡിയിലെടുത്തത്. രണ്ടുകിലോ ഹഷീഷ് ഓയിൽ, 95 അൽപ്രസോളം മയക്കുമരുന്ന് ഗുളിക, 35 ൈനട്രസെപ ാം മയക്കുമരുന്ന് ഗുളിക എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. ഗ്രീൻ ലേബൽ വിഭാഗത്തിൽപെട ുന്ന മുന്തിയ ഇനം ഹഷീഷ് ഓയിലാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് രണ്ട ് കോടിയിൽപരം രൂപ വിലമതിക്കും.
ഹിമാചൽപ്രദേശിലെ കുളു, മണാലി എന്നിവിടങ്ങളിൽനിന്ന് ഏജൻറുമാർ വഴിയാണ് ഇയാൾ ഹഷീഷ് ഓയിൽ എത്തിക്കുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ആലുവ കുട്ടമശ്ശേരിക്കടുത്ത് വാടകക്ക് താമസിക്കുന്ന ഇയാൾ പെരുമ്പാവൂർ വല്ലം കൊച്ചങ്ങാടിയിൽ ബ്യൂട്ടി പാർലർ നടത്തുകയാണ്. മൈസൂരുവിൽനിന്ന് മൈസൂർ മാങ്കോ എന്ന ഇനത്തിൽപെടുന്ന കഞ്ചാവ് കൊണ്ടുവന്ന് നാട്ടിൽ വിറ്റുവന്നിരുന്ന സക്കീർ ബംഗളൂരുവിൽ പരിചയപ്പെട്ട ഇറാൻകാരൻ വഴിയാണ് കുളു, മണാലി എന്നിവിടങ്ങളിൽനിന്ന് ഹഷീഷ് ഓയിൽ വാങ്ങാൻ തുടങ്ങിയത്.
ടെലിഗ്രാം മെസഞ്ചർ വഴി ലഭിക്കുന്ന നിർദേശമനുസരിച്ച് തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽനിന്നാണ് ഇത് വാങ്ങിയിരുന്നത്. രഹസ്യസ്വഭാവം നിലനിർത്തുന്നതിന് തീവ്രവാദഗ്രൂപ്പുകളും മറ്റും പ്രയോഗിക്കുന്ന ടെലിഗ്രാം മെസഞ്ചർ ആപ്പാണ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ സഹായികളെ മുമ്പ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഷാഡോ ടീം സക്കീറിനെ നിരീക്ഷിച്ചുവരുകയായിരുന്നു. കുട്ടമശ്ശേരിക്കടുത്ത് ഇയാളുടെ കാർ എക്സൈസ് ഷാഡോ സംഘം തടഞ്ഞു. പിടിയിലാകുമെന്ന് ഉറപ്പായതോടെ കാർ ഉപേക്ഷിച്ച് ഇറങ്ങി ഓടിയ ഇയാളെ ഓടിച്ച് പിടികൂടുകയായിരുന്നു. കാറിൽനിന്ന് തുടർന്ന് മയക്കുമരുന്നുകളും കണ്ടെടുത്തു.
ഹഷീഷ് ഓയിൽ 100 ഗ്രാം വരെ കൈവശം െവക്കുന്നത് 10 വർഷം വരെയും ഒരു കിലോയിലധികം കൈവശം വെക്കുന്നത് 20 വർഷം വരെയും കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. അൽപ്രസോളം മയക്കുമരുന്ന് ഗുളികകൾ 50 എണ്ണം വരെ കൈവശംെവച്ചാൽ 10 വർഷംവരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാം. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം അൽപ്രസോളം മയക്കുമരുന്ന് ഗുളിക കണ്ടെടുക്കുന്നത്.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ മേൽനോട്ടത്തിൽ ഓപറേഷൻ മൺസൂൺ എന്നുപേരിട്ട പ്രത്യേക ഷാഡോ വിഭാഗം ആലുവ എക്സൈസ് റേഞ്ചിൽ രൂപവത്കരിച്ച് ലഹരി മാഫിയക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണ്.
ഇതിെൻറ ഭാഗമായി നടത്തിയ പ്രവർത്തനത്തിലാണ് സക്കീർ പിടിയിലാകുന്നത്. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ വാസുദേവൻ, അബ്ദുൽ കരീം, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഭിലാഷ്, സിയാദ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ വിജു, നീതു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നൈട്രസെപാം
അർബുദബാധിതർക്ക് കീമോെതറപ്പി ചെയ്യുന്നതിനും അമിത ഉത്കണ്ഠ-ഭയം എന്നിവ ഉള്ളവർക്ക് നൽകുന്നതുമായ അതി മാരക മയക്കുമരുന്നാണ് അൽപ്രസോളം. ഈ മയക്കുമരുന്നിെൻറ അളവും ഉപയോഗക്രമവും പാളിയാൽ കഴുത്തിന് കീഴ്പോട്ട് തളർന്നുപോകാനും ഒരുപക്ഷേ മരണംവരെ സംഭവിക്കാവുന്നതുമാണെന്നാണ് വിദഗ്ധർ പറയുന്നത്. മാനസികവിഭാന്തിയുള്ളവർക്ക് സമാശ്വാസത്തിന് നൽകുന്നതാണ് നൈട്രസെപാം ഗുളികകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.