കൊട്ടാരക്കര: സോഷ്യൽ മീഡിയയിലൂടെ വീട്ടിലിരുന്ന് പണം ഉണ്ടാക്കാം എന്നുപറഞ്ഞ് പണം തട്ടിയ യുവാവ് പിടിയിൽ. ചെന്നൈ ഐ.എഫ്.സി ഫോർത്ത് സ്ട്രീറ്റ് വെസ്റ്റ് കോളനി 144/2 ൽ ദർലാ പ്രവീൺകുമാർ (32) ആണ് പിടിയിലായത്. പുത്തൂർ സ്വദേശിയിൽ നിന്ന് 34,00,376 രൂപ കബളിപ്പിച്ചെടുത്ത പ്രതിയെ കൊല്ലം സൈബർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. യുവാവിനെ സോഷ്യൽ മീഡിയയിലൂടെ വീട്ടിലിരുന്ന് പണം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്.
സമാന കേസിൽ ഇയാൾ ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ കേസിലെ അഞ്ചാം പ്രതിയാണ്. ആ കേസിൽ ജാമ്യത്തിലായിരുന്നു. പ്രതിയെ കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശിവപ്രകാശ് ടി.എസ്, എസ്.ഐ പ്രസന്നകുമാർ, എ.എസ്.ഐ ലിജുകുമാർ, സി.പി.ഒമാരായ രജിത് ബാലകൃഷ്ണൻ, സൈറസ് ജോബ്, രജിൻ നാരായണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.