വാഹന പരിശോധനക്കിടെ എ.എസ്.ഐയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച യുവാവ്​ പിടിയിൽ

കഴക്കൂട്ടം: വാഹന പരിശോധനക്കിടെ ശ്രീകാര്യം എ.എസ്.ഐയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ. ചെറുവട്ടികോണം ഗായത്രി ഭവനിൽ അനന്തകൃഷ്ണ(18)നെയാണ് തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജിന് സമീപത്തെ ഒളിസങ്കേതത്തിൽനിന്ന് ശ്രീകാര്യം പൊലീസ് പിടികൂടിയത്. ചെറുവയ്ക്കൽ ചെറുവട്ടികോണത്ത്​ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. കൈ ഒടിഞ്ഞ എ.എസ്.ഐ കുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എ.എസ്.ഐയെ ഇടിച്ച് വിഴ്ത്തി പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയുകയായിരുന്നു. കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മീഷണർ ഹരിക്ക് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ സിറ്റി സൈബർ സെല്ലി​െൻറ സഹായത്തോടെ ശ്രീകാര്യം എസ്.ഐ ബിനോദ് കുമാർ, പ്രശാന്ത്, ഹോംഗാർഡ് സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് മാഫിയ സംഘവുമായി പ്രതിക്ക് ബന്ധമുണ്ടെന്ന്​ വിവരം ലഭിച്ചതായി പൊലീസ്​ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth arrested for hitting ASI with scooter during vehicle inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.