അങ്കമാലി: തെരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ ബാറുകളില്‍ നിന്ന് വാങ്ങി കാറില്‍ കടത്തുകയായിരുന്ന 126 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. കുന്നത്തുനാട് കൂവപ്പടി കൂടാലപ്പാട് തെക്കേമാലി വീട്ടില്‍ ജിതിന്‍ ജോണിനെ (24) അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.പി.സജീവ്കുമാറിന്‍െറ നേതൃത്വത്തിലാണ് പിടികൂടിയത്. 126 കുപ്പികളിലായി 63 ലിറ്റര്‍ മദ്യമാണ് കാറില്‍ കണ്ടത്തെിയത്.
ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച് മദ്യവില്‍പ്പന തടയാന്‍ എറണാകുളം എക്സൈസ് ഡപ്യൂട്ടി കമീഷണറുടെ നിര്‍ദ്ദേശപ്രകാരം ദേശീയപാതയില്‍ അങ്കമാലി കറുകുറ്റി ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് പ്രതി മദ്യവുമായി പിടിയിലായത്.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാഹനത്തിന്‍റെ വേഗത കൂട്ടി. ഇതോടെ സാഹസികമായി പിടികൂടി പരിശോധിച്ചപ്പോഴാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്. വോട്ടെടുപ്പ് നാളില്‍ വില്‍പ്പന നടത്താന്‍ വിവിധ ബാറുകളില്‍ നിന്ന് മദ്യം വാങ്ങി പോകുമ്പോഴായിരുന്നു പിടിയിലായത്.
കാറ്ററിങ് ജോലി ചെയ്യുന്ന ജിതിന്‍ അര ലിറ്റര്‍ മദ്യം 500 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നതത്രെ. പലപ്പോഴും ഇത്തരത്തില്‍ മദ്യം വാങ്ങി വില്‍പ്പന നടത്താറുണ്ടെങ്കിലും ആദ്യമായാണ് എക്സൈസിന്‍െറ പിടിയിലാകുന്നത്. മദ്യം കടത്താനുപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
അങ്കമാലി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്സൈസ് ഓഫിസര്‍മാരായ കെ.എ.പോള്‍, എ.ബി.സജീവ്കുമാര്‍, പി.എല്‍.ജോര്‍ജ്, ശ്യാം മോഹന്‍, വി.ബി.രാജേഷ്, പി.പി.ഷിവിന്‍, ജിതിന്‍ ഗോപി, സജിത ബീവി, എം.എ.ധന്യ എന്നിവരും എക്സൈസ് പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.