കോഴിക്കോട്: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലേക്കുന്ന് പുതുപ്പറമ്പിൽ നവാസിെൻറ മകൻ അഖിൽ നവാസ് (27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ അയിഷ മറിയത്തോടൊപ്പമാണ് അഖിൽ ഹോട്ടലിൽ റൂമെടുത്തത്.
ഭാര്യ പുറത്തുപോയി വന്നപ്പോൾ അഖിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അഖിലും അയിഷയും തമ്മിൽ പ്രണയവിവാഹമായിരുന്നു. അയിഷ ക്രിസ്തുമതത്തിൽനിന്ന് ഇസ്ലാംമതം സ്വീകരിച്ചതാണ്. മതപഠനത്തിനായി ഇവരെ ഇൗ മാസം 18ന് കോഴിേക്കാട് തർബിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. അഖിൽ ശനിയാഴ്ച രാവിലെ തർബിയത്തിൽ എത്തി ഇവരെ തിരികെ കൂട്ടിക്കൊണ്ടുപോയതായി തർബിയത്ത് അധികൃതർ പറഞ്ഞു. ഇവർ തമ്മിലുള്ള പിണക്കത്തെ തുടർന്ന് അഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
മൃതദേഹം ഞായറാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. യുവാവിെൻറ ബന്ധുക്കൾ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ബീന നവാസാണ് അഖിലിെൻറ മാതാവ്. സഹോദരി: ഫർസാന സിറാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.