ആലപ്പുഴ: കെ.പി.സി.സി തീരുമാനത്തിെൻറ ചുവടുപിടിച്ച് സെമി കേഡര്‍ രീതിയിലേക്ക് സംഘടനാ സംവിധാനത്തെ മാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം. എല്ലാ തലത്തിലുമുള്ള കമ്മിറ്റികള്‍ക്കും ഇനിമുതല്‍ കൃത്യമായ പ്രവര്‍ത്തന മാര്‍ഗരേഖയും വിലയിരുത്തലുകളും ഉണ്ടാവുമെന്ന് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ നിന്നുള്ള മണ്ഡലം പ്രസിഡൻറുമാര്‍ മുതൽ സംസ്ഥാന ഭാരവാഹികള്‍ വരെയുള്ളവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ എതിരാളികളുടെ അക്രമത്തില്‍നിന്ന് പ്രവര്‍ത്തകര്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കും. ഒക്ടോബർ രണ്ടുമുതൽ നവംബർ 14 വരെ യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണം നടത്തും. സംസ്ഥാന പ്രസിഡൻറിെൻറ നേതൃത്വത്തില്‍ നടത്തിയ വിലയിരുത്തലിെൻറ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ 20 മണ്ഡലം കമ്മിറ്റികളും ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയും പുനഃസംഘടിപ്പിക്കും.
ജില്ല പ്രസിഡൻറ് ടിജിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥൻ, റിജിൽ മാക്കുറ്റി, എസ്.എം. ബാലു, എന്‍.എസ്. നുസൂര്‍, ജനറല്‍ സെക്രട്ടറിമാരായ ബിനു ചുള്ളിയില്‍, എം.പി. പ്രവീണ്‍, മുഹമ്മദ് അസ്ലം, സെക്രട്ടറിമാരായ എൻ. നൗഫൽ, അരിത ബാബു, കെ.പി.സി.സി സെക്രട്ടറി എസ്.ശരത്, മീനു സജീവ്, വരുൺ വട്ടക്കൽ, ഗംഗാ ശങ്കർ, എസ്.അരുൺ, ആൽബിൻ അലക്സ്, കെ.എസ്. ഹരികൃഷ്ണൻ, അസ്ലിം നാസർ, ശംഭു പ്രസാദ്, രൂപേഷ്, നിതിൻ പുതിയിടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.