ആലപ്പുഴ: വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും രൂക്ഷമാക്കാനും സംഘടിത ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ 'തീവ്രവാദം വിസ്മയമല്ല; ലഹരിക്ക് മതമില്ല; ഇന്ത്യ മതരാഷ്ട്രമല്ല' എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാനതല കാമ്പയിന് യൂത്ത് കോണ്‍ഗ്രസ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ജവഹര്‍ലാല്‍ നെഹ്റുവിെൻറ ജന്മദിനമായ നവംബര്‍ 14 വരെയാണ് കാമ്പയിനെന്ന് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
'ഇന്ത്യ യുനൈറ്റഡ്' എന്ന കാമ്പയിൻ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. 14 ജില്ലകളിലും സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെ പങ്കെടുക്കുന്ന പദയാത്ര സംഘടിപ്പിക്കും. നവംബര്‍ 14 ന് 1000 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രാദേശിക പദയാത്രകളും പതിനായിരം വീടുകളില്‍ ഗാന്ധി നെഹ്‌റു സ്മൃതിയും ഒരുക്കും.
വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരിനാഥ്, റിജില്‍ മാക്കുറ്റി, എസ്.എം ബാലു, നുസൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബിനു ചുള്ളിയില്‍, എം.പി പ്രവീണ്‍, സംസ്ഥാന സെക്രട്ടറിമാരായ എം. നൗഫല്‍, അരിത ബാബു, ജില്ല പ്രസിഡൻറ് ടിജിന്‍ ജോസഫ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.