കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ യുവാവ് മുങ്ങി മരിച്ചു

കൊടുങ്ങല്ലൂർ: കരൂപ്പടന്നയിൽ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ യുവാവ് മുങ്ങിമരിച്ചു. കരൂപ്പടന്ന പെഴുംകാട് പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പനപറമ്പില്‍ സിറാജുദ്ദീന്റെ മകന്‍ സല്‍മാനുള്‍ ഫാരിസാണ് (22) മരിച്ചത്. കരൂപ്പടന്ന പെഴുംകാട് ഗോതമ്പുകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

കുളത്തിൽ നീന്തുന്നതിനിടെ യുവാവ് കുഴഞ്ഞ് താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാര്‍ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷം എർണാകുളത്ത് ഷെഫ് ട്രെയിനിങ്ങിലായിരുന്നു സൽമാനുൽ ഫാരീസ്. മാതാവ്: ഹാജറ. സഹോദരങ്ങള്‍: സാലിഹ, ഉമ്മുതല്‍മ. ഖബറടക്കം ബുധനാഴ്ച. 

Tags:    
News Summary - Youth drowned to death in Karooppadanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.