അടൂർ : പ്രായപൂർത്തിയാകാത്ത ബൗദ്ധിക ഭിന്നശേഷിയുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തണ്ണിത്തോട് തേക്ക് തോട് മുറിയിൽ മണിമരുതി കൂട്ടം സെൽവ കുമാറിനെ ( 36) ജീവപര്യന്തവും തടവും 2.10 ലക്ഷംരൂപ പിഴയും ശിക്ഷിച്ചു. ഒപ്പം 21 വർഷം അധിക കഠിനതടവും അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ 12 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.
അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി.മഞ്ജിത്ത് വിധി പുറപ്പെടുവിച്ചത്. 2014 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂരിലെ ലോഡ്ജ് മുറിയിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 8 ഡിവൈഎസ്പി മാർ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന സെൽവ കുമാറിനെ 2021 ലാണ് അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് അഡ്വ. പി. സ്മിത ജോൺ ഹാജരായി.പ്രോസി ക്യൂഷൻ നടപടികൾ ലയിസൻ ഓഫീസർ എസ്. സ്മിത എസ് ഏകോപിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.