???????????? ?????

മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുമ്പിൽ യുവാവിനെ കുത്തികൊന്നു

മുണ്ടക്കയം(കോട്ടയം): ഭാര്യയുടെയും കുട്ടിയുടെയും കൺമുന്നിൽ യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണയിലെ ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32)ആണ് കൊല്ലപ്പെട്ടത്. രാത്രി 12ഓടെ മുണ്ടക്കയം കരിനിലം പോസ്റ്റോഫീസിനു സമീപം റോഡിൽ വെച്ചായിരുന്നു സംഭവം. ആക്രിക്കട ഉടമയാണ് ആദർശ്.  

പ്രതിയെന്നു കരുതുന്ന മുണ്ടക്കയം കരിനിലം സ്വദേശിയുമായി ആദർശിൻ്റെ ബന്ധം പൊലീസ് അന്വേഷിക്കുന്നു. ഇവർ തമ്മിലുള്ള ഇടപാടുകൾക്കായി ഭാര്യയും കുട്ടിയുമായി എത്തി സംസാരിക്കുന്നതിനിടയിലാവാം കുത്തേറ്റതെന്ന് കരുതുന്നു.
കരിനിലം സ്വദേശിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. 

Tags:    
News Summary - youth killed infront of family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.