കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിെന എതിർത്ത് യൂത്ത് ലീഗ്. ദേശീയ വൈസ് പ്രസിഡന്റ് മുഈൻ അലി തങ്ങളാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകനാണ് മുഈൻ അലി തങ്ങൾ
എം.പി സ്ഥാനം രാജിവെക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് മുഈൻ അലി തങ്ങൾ പറഞ്ഞു. അണികൾക്ക് മറുപടി പറയാനാകാത്ത വിധമുള്ള പ്രതിസന്ധിയിലേക്കാണ് പാർട്ടി പ്രവർത്തകരെ തള്ളിവിട്ടത്. ലീഗ് പ്രവർത്തകർക്കും അനുഭാവികൾക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എം.പി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മൽസരിക്കുമെന്ന തീരുമാനം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കുഞ്ഞാലിക്കുട്ടി എത്തുന്നതിലുള്ള ഭയം മൂലമാണ് വിമർശനങ്ങൾ ഉയരുന്നതെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്റെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.