എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ വിമാനം പറത്തി യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ വിമാനം പറത്തി പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് സംബന്ധിച്ച അബ്ദുല്ലക്കുട്ടിയുടെ പരിഹാസ പ്രതികരണത്തിനെതിരെയായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഹജ്ജ് വിമാന നിരക്കിലെ അമിത വർധന സംബന്ധിച്ച മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് നിരുത്തരവാദ മറുപടിയാണ് അബ്ദുല്ലക്കുട്ടി ഇന്നലെ നൽകിയത്. വിഷയത്തിൽ ഹജ്ജ് കമ്മിറ്റിക്ക് ഇടപെടാനാവില്ലെന്നും വാർത്ത റിപ്പോർട്ട് ചെയ്ത 'മീഡിയവൺ' ചെറിയ നിരക്കിൽ വിമാനം കൊണ്ടുവന്നാൽ നിരക്ക് കുറക്കാമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പരിഹാസം.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​കു​ന്ന​വ​രി​ൽ നി​ന്ന് കൊ​ച്ചി, ക​ണ്ണൂ​ർ വിമാനത്താവളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​രെ​ക്കാ​ൾ ഇ​ര​ട്ടി​യോ​ളം ചാ​ർ​ജ് ഈ​ടാ​ക്കാ​നാണ് എ​യ​ർ ഇ​ന്ത്യ​യു​ടെ നീ​ക്കം. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കോഴിക്കോടിലേത് 1,65,000 രൂപയാണ്. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 78 ശതമാനം പേരും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് യാത്ര ചെയ്യുക. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ്.

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, ലീഗ് എം.പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ച നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Youth League protests by flying balloon airplane against AP Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.