തിരൂരങ്ങാടി (മലപ്പുറം): തിരൂരങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ അർധരാത്രി കൊടിഞ്ഞിയിലെ ഒരു സംഘം യുവാക്കളാണ് കഴിഞ്ഞദിവസം അർധരാത്രി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചൂട് അസഹ്യമായതിനാൽ ഉറങ്ങാൻ കഴിയാത്തതിനാലും കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചാൽ കൃത്യമായി മറുപടി ലഭിക്കാത്തതിനാലുമാണ് പ്രതിഷേധമെന്ന് യുവാക്കൾ പറഞ്ഞു.
എന്നാൽ, തിരൂരങ്ങാടി മേഖലയിലേക്ക് പരപ്പനങ്ങാടി, എടരിക്കോട് ഫീഡറുകളിൽ നിന്നാണ് വൈദ്യുതിയെത്തുന്നതെന്നും എല്ലായിടത്തും വിതരണത്തിനായി ഓരോ ട്രാൻസ്ഫോർമറുകൾ നിശ്ചിതസമയത്ത് ഓഫാക്കി ലോഡ് കുറക്കുകയാണ് ചെയ്യുന്നതെന്നും കെ.എസ്.ഇ.ബി തിരൂരങ്ങാടി അസിസ്റ്റന്റ് എൻജിനീയർ കെ. ഷാനവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.