കോഴിക്കോട്: മൂന്നുനാളായി കാണികൾക്ക് പ്രതിരോധത്തിെൻറ സിനിമകൾ കാണിച്ചുകൊടുത്ത സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ചലച്ചിത്രമേളക്ക് സമാപനം. അവാർഡ്ദാനവും സമാപന സമ്മേളനവും എഴുത്തുകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയെ തങ്ങളുടെ രീതിയിൽ ഉപയോഗിച്ചാണ് ഫാഷിസ്റ്റുകൾ ചരിത്രവിരുദ്ധമായി ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുന്നത്. സാഹിത്യവും സിനിമയുമുൾെപ്പടെ എല്ലാ കലാസൃഷ്ടികളും പങ്കുവെക്കുന്നത് വർത്തമാനകാലത്തിെൻറ യഥാർഥ ആകുലതകളെയാണ്. സ്വർണപ്പാത്രംകൊണ്ട് മൂടിവെച്ചതാണെങ്കിലും സത്യത്തെ വെളിപ്പെടുത്തേണ്ടത് കലാകാരെൻറ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് പ്രഭുല്ലാസ് സംവിധാനം ചെയ്ത ബുഹാരി സലൂണും മത്സരവിഭാഗത്തിൽ പ്രത്യേക ജൂറി അവാർഡ് സി.വി.എൻ. ബാബു സംവിധാനം ചെയ്ത സുല്ല് എന്ന ചിത്രവും നേടി.
മികച്ച ഡോക്യുമെൻററിയായി തമിഴ്നാട്ടുകാരിയായ ദിവ്യ ഭാരതി സംവിധാനം ചെയ്ത കക്കൂസും, സി. ശരത്ചന്ദ്രെൻറ പേരിൽ ഏർപ്പെടുത്തിയ മികച്ച ഡോക്യുമെൻററി ചിത്രത്തിനുള്ള അവാർഡ് എൻ.സി. ഫാസിൽ, ശാൻ സെബാസ്റ്റ്യൻ എന്നിവർ ചേർന്നൊരുക്കിയ ഇൻ ദ ഷേഡ് ഓഫ് ഫാളൻ ചിനാറും നേടി. ജേതാക്കൾക്കുള്ള അവാർഡ് പി. സുരേന്ദ്രൻ നൽകി. സോളിഡാരിറ്റി മാധ്യമ അവാർഡിനർഹരായ വി.പി. നിസാർ (മംഗളം), ജെയ്സൺ മണിയങ്ങാട് (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർക്കുള്ള പുരസ്കാരവും അദ്ദേഹം നൽകി.
ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രസിഡൻറ് സഫീർഷ മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി പ്രസിഡൻറ് ടി. ശാക്കിർ അധ്യക്ഷത വഹിച്ചു. പ്രമുഖ ഡോക്യുമെൻററി സംവിധായകൻ ആർ.പി. അമുദൻ, സോളിഡാരിറ്റി സെക്രട്ടറി സമദ് കുന്നക്കാവ്, പി. ബാബുരാജ്, മുഹമ്മദ് ശമീം, കുഞ്ഞിക്കണ്ണൻ വാണിമേൽ, ബിജു മോഹൻ, സി.ടി. സുഹൈബ്, ടി. മുഹമ്മദ് വേളം, ഫസ്ന മിയാൻ, ഐ. സമീൽ എന്നിവർ സംസാരിച്ചു. സി.എം. ശരീഫ് സ്വാഗതവും യാസർ ഖുതുബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.