ചേർത്തല: യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനോടൊപ്പം ഊരുചുറ്റിയ ഭാര്യയെ ബന്ധുക്കളുടെ പരാതിയിൽ ക്ഷേത്രത്തിൽനിന്ന് പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 20കാരിയെയും മണിമല സ്വദേശിയായ കാമുകനെയുമാണ് ചേർത്തല പൊലീസ് പിടികൂടി ബന്ധുക്കൾക്കൊപ്പം വിട്ടത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഭർത്താവിനെ വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായാണ് സൂചന. ഇതോടെയാണ് വീട്ടുകാരും നാട്ടുകാരും ഭാര്യയെ അന്വേഷിച്ചത്. തുടർന്ന് പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ സൂചന പ്രകാരം രഹസ്യവിവരം ലഭിച്ച പൊലീസ് ചേർത്തലക്ക് സമീപത്തെ ക്ഷേത്രത്തിന് സമീപം കാത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഭർത്താവുമായി ഇവർ അകൽച്ചയിലായിരുന്നെങ്കിലും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ആശുപത്രിയിൽ ബന്ധുവിന് കൂട്ടുനിൽക്കുമ്പോഴാണ് മറ്റൊരു രോഗിക്ക് കൂട്ടുനിൽക്കുവാനെത്തിയ യുവാവിനെ പരിചയപ്പെട്ടത്. മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുന്നുണ്ട്. ഇവർ എന്നാണ് വീട്ടിൽനിന്നും പോയതെന്ന് തിരക്കുന്ന പൊലീസ് ഭർത്താവിെൻറ മരണത്തിന് ഇവരുടെ ഒളിച്ചോട്ടവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.